Info
14 Apr 2026, 04:13 PM
വന്നത് അമേരിക്കയിൽ നിന്ന്, കൊളസ്ട്രോൾ കുറയ്ക്കും ‘ഒറ്റമൂലി’; ഇത് പ്രകൃതി ഒളിപ്പിച്ചുവച്ച ‘ഐസ്ക്രീം | cardamom price | cardamom buy
അമേരിക്കയിൽ നിന്ന് വന്ന, ‘ഐസ്ക്രീം കനി’ - ചെറിമോയ
ഭക്ഷ്യലോകത്തെ അത്ഭുതമാണ് ചെറിമോയ (Cherimoya). മാർക്ക് ട്വയിൻ ഇതിനെ ‘മനുഷ്യന് അറിയാവുന്നതിൽ വച്ച് ഏറ്റവും സ്വാദിഷ്ടമായ പഴം’ എന്ന് വിശേഷിപ്പിച്ചു. ആത്തപ്പഴത്തിന്റെ ബന്ധുവായ ഈ പഴം ദക്ഷിണ അമേരിക്കയിലെ ആൻഡീസ് പർവതങ്ങളിൽ നിന്നുള്ളതാണ്. ഇന്ന് സ്പെയിൻ, കലിഫോർണിയ തുടങ്ങിയിടങ്ങളിലും കൃഷി ചെയ്യുന്നു.
എന്താണ് ചെറിമോയ?
ശാസ്ത്രനാമം അനോണ ചെറിമോള. ഹൃദയാകൃതിയിലുള്ള പച്ചനിറത്തിലുള്ള പഴത്തിന് പരുക്കൻ തൊലിയുണ്ട്. ഉള്ളിൽ വെണ്ണപോലെ ക്രീമി മാംസള ഭാഗവും കറുത്ത വിത്തുകളും ഉണ്ട് .
ലഭ്യതയും സീസണും
ചെറിമോയ ഒരു അപൂർവ പഴമായി കണക്കാക്കപ്പെടാൻ പ്രധാന കാരണം അതിന്റെ കൃഷിരീതിയാണ്. ഉയർന്ന പ്രദേശങ്ങളിലെ ഉഷ്ണമേഖലാ കാലാവസ്ഥയിൽ മാത്രമേ ഇവ നന്നായി വളരുകയുള്ളൂ. കൂടാതെ, ഇതിന്റെ പരാഗണം കൈകൾ കൊണ്ട് ചെയ്യേണ്ടി വരുന്നത് ഉൽപാദനച്ചെലവ് വർധിപ്പിക്കുന്നു. ചിലെയിൽ ജൂൺ മുതൽ നവംബർ വരെയാണ് വിളവെടുപ്പ് സമയമെങ്കിൽ അമേരിക്കൻ സീസൻ മാർച്ച് മുതൽ മേയ് വരെയാണ്. വളരെ കുറഞ്ഞ അളവിൽ മാത്രം വിപണിയിലെത്തുന്നതിനാൽ ഇതിന് വില അൽപം കൂടുതലാണ്.
രുചിയും പോഷകമൂല്യവും
പൈനാപ്പിൾ, വാഴപ്പഴം, പീച്ച്, സ്ട്രോബെറി, വാനില എന്നിവയുടെ സമ്മിശ്ര രുചിയാണ്. ഐസ്ക്രീം പോലെ ക്രീമിയായതിനാൽ 'ഐസ്ക്രീം ഫ്രൂട്ട്' എന്നും അറിയപ്പെടുന്നു.
ഒരു പഴത്തിൽ 176 കാലറി, 4 ഗ്രാം പ്രോട്ടീൻ, 42 ഗ്രാം കാർബോഹൈഡ്രേറ്റ്, 7 ഗ്രാം നാരുകൾ.
ആരോഗ്യഗുണങ്ങൾ
വൈറ്റമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ സമൃദ്ധമാണ്. രക്തസമ്മർദ്ദം കുറയ്ക്കുകയും കൊളസ്ട്രോൾ നിയന്ത്രിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. ഇമ്യൂണിറ്റി വർധിപ്പിക്കുകയും കാഴ്ചശക്തി സംരക്ഷിക്കുകയും ഹൃദ്രോഗ-പ്രമേഹം തടയുകയും ചെയ്യുന്നു.

Published 2 days ago