Info
15 Jul 2026, 04:58 PM
കായകൾക്ക് മികച്ച വലിപ്പവും തൂക്കവും ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 2
കായകൾക്ക് വലിപ്പവും തൂക്കവും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 4 മികച്ച കോമ്പിനേഷനുകൾ താഴെ നൽകുന്നു. ഇവയെല്ലാം 200 ലിറ്റർ വെള്ളത്തിൽ കലക്കി ഉപയോഗിക്കാനുള്ളതാണ്. ഇതിൽ ഏതെങ്കിലും ഒരു കൂട്ട് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
കോമ്പിനേഷൻ 1:
ബാസ്ഫോളിയർ ഫ്രൂട്ട് SP (7/8/34+4%TE) - 500 ഗ്രാം
ഫെർട്ടിലോൺ കോമ്പി-2 (100% Chelated Micronutrients) - 200 ഗ്രാം
ഇൻഡോലൈസർ ലിക്വിഡ് (Protein & Seaweed extract) - 200 മില്ലി
(ഇത് ചെടികൾ വേഗത്തിൽ ആഗിരണം ചെയ്യുകയും മികച്ച റിസൾട്ട് നൽകുകയും ചെയ്യും).
---------------------------------
കോമ്പിനേഷൻ 2:
ബാസ്ഫോളിയർ (00/40/37 + മൈക്രോ ന്യൂട്രിയന്റ്സ്) - 500 ഗ്രാം
ബ്രിക്സിൽ പ്ലസ് (Micronutrients EDTA) - 200 ഗ്രാം
എം.സി സെറ്റ് (Liquid format) - 200 മില്ലി
----------------------------------
കോമ്പിനേഷൻ 3 (മികച്ച റിസൾട്ടുള്ള മറ്റൊരു കൂട്ട്):
വളാഗ്രോ (Valagro 5/15/45) - 500 ഗ്രാം
ബാസ്ഫോളിയർ കെൽപ്പ് പ്രീമിയം - 200 മില്ലി
ഫെർട്ടിലോൺ കോമ്പി-2 - 150 ഗ്രാം
---------------------------------------------
കോമ്പിനേഷൻ 4:
ബാസ്ഫോളിയർ K40 - 400 ഗ്രാം
കെൽപ്പ് പ്രീമിയം - 200 മില്ലി
ബ്രിക്സിൽ പ്ലസ് - 200 ഗ്രാം
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
സ്പ്രേ ചെയ്യുമ്പോൾ ചെടിയുടെ ഇലകളിൽ പൂർണ്ണമായും ലായനി വീഴുന്ന രീതിയിൽ അടിക്കാൻ ശ്രദ്ധിക്കുക.
മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥയിൽ വേണം ഇത് ചെയ്യാൻ. മരുന്ന് തളിച്ച് കഴിഞ്ഞാൽ കുറഞ്ഞത് 3 മണിക്കൂറെങ്കിലും മഴ പെയ്യാതിരിക്കാൻ ശ്രദ്ധിക്കണം (മരുന്ന് ചെടികൾ വലിച്ചെടുക്കാൻ ഈ സമയം ആവശ്യമാണ്).
മരുന്ന് ഇലകളിൽ പിടിച്ചിരിക്കാൻ പശ ചേർക്കുന്നത് വളരെ നല്ലതാണ്.
Published 1 day ago