Info
31 May 2026, 10:04 AM
മൺസൂൺ അപ്ഡേറ്റ്
അടുത്ത 24-36 മണിക്കൂറിൽ കേരള തീരത്തോട് ചേർന്ന് 3 km മുതൽ 7 km ഉയരത്തിൽ ഒരു ന്യൂന മർദ്ദ മേഖല രൂപപ്പെടുകയും, തുടർന്ന് ജൂൺ 1,2 ദിവസങ്ങളിൽ ആയി അത് കേരളത്തിലെ കര ഭാഗത്തേക്ക് പ്രവേശിക്കുന്നതോടെ മേലെ തട്ടിലെ കാറ്റുകൾ പടിഞ്ഞാർ ദിശ കൈവരിക്കുകയും, നിലവിൽ കര കയറാതെ കാണുന്ന കടലിലെ മേഘങ്ങൾ കര കയറി മോൺസൂൺ മഴ നൽകാൻ വഴി ഒരുങ്ങിയെക്കും.
പിന്നീട് ജൂൺ 5 ഓടെ മറ്റൊരു ന്യൂന മർദ്ദം വടക്ക് കിഴക്ക് ബംഗാൾ കടലിലും രൂപപ്പെടാൻ സാധ്യതയുണ്ട്. അങ്ങിനെ എങ്കിൽ പടിഞ്ഞാറൻ കാറ്റുകൾ ശക്തി പ്രാപിച്ചു ആദ്യ ആഴ്ച പിന്നിടുന്നത് കൂടി കേരളത്തിൽ ശക്തമായ മഴക്ക് വഴി ഒരുങ്ങിയേക്കും
ന്യൂന മർദ്ദ രൂപീകരണത്തിന്റെ ഭാഗമായി മാറുന്ന wind pattern കാരണം , പെട്ടെന്നുള്ള കാലാവസ്ഥ മാറ്റങ്ങൾ കണ്ടു തുടങ്ങിയെക്കും - ഇടി മിന്നൽ കൂടിയ മഴക്കും കാറ്റിനും സാധ്യത നിലനിൽക്കുന്നു.

Published 1 day ago