Cardamom Live
Login
ഏലയ്ക്കാ ഉൽപാദനം കുറയും
Back to News
Info 16 Jul 2026, 07:28 AM

ഏലയ്ക്കാ ഉൽപാദനം കുറയും

മഴക്കുറവ് മൂലം ഏലയ്ക്ക ഉൽപാദനത്തിൽ ഇടിവുണ്ടാകുമെന്ന് സ്പൈസസ് ബോർഡ്. കാലവർഷത്തിൽ 55 ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തിയതോടെ വരുന്ന വിളവെടുപ്പ് സീസണിൽ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) കണക്കുകൾ പ്രകാരം, ജൂലൈ 14 വരെ ലഭിക്കേണ്ടത് 1,096.6 മില്ലിമീറ്റർ മഴയാണ്. എന്നാൽ ജില്ലയിൽ ഇത്തവണ ലഭിച്ചത് 492 മില്ലിമീറ്റർ മഴ മാത്രമാണ്. മഴക്കുറവ് ഏലം വളരുന്ന ആവാസ വ്യവസ്ഥയിലെ സൂക്ഷ്മ കാലാവസ്ഥയെ ദോഷകരമായി (മൈക്രോ ക്ലൈമറ്റ്) ബാധിക്കുകയും ചെടികൾ പൂക്കുന്നതും കായ് പിടിക്കുന്നതും വൈകിക്കുകയും ചെയ്യും. കൂടാതെ വിവിധ രോഗ-കീടബാധകൾ കൂടുകയും ചെയ്യും.

എൽ നിനോ പ്രതിഭാസം ശക്തമാകുന്നതും ഉൽപാദനത്തെ ബാധിക്കും. നിലവിലെ സാഹചര്യത്തിൽ 10 ശതമാനത്തോളം ഉൽപാദനം കുറയുമെന്നാണ് സ്പൈസസ് ബോർഡിന്റെ നിഗമനം. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ബോർഡ് ശേഖരിച്ചു വരികയാണ്.

മുൻ വർഷത്തേക്കാൾ 16% ഉൽപാദനം കൂടിയ 2025-26 സീസണിൽ 24,715 ടണ്ണായിരുന്നു ഉൽപാദനം. 2024-25 സീസണിലെ ഉൽപാദനം 20,906 ടണ്ണും, 2023-24 സീസണിൽ ഇത് 25,230 ടണ്ണുമായിരുന്നു. കഴിഞ്ഞ വർഷത്തിലെ ശരാശരി വില 2,470 രൂപ എത്തിയതും കർഷകർക്ക് ഗുണമായിരുന്നു. 2023-24 സീസണിൽ കിലോഗ്രാമിന് 1,763 രൂപയായിരുന്നു ശരാശരി വില.
Published 18 hours ago