Info
03 Oct 2026, 02:15 PM
രോഗവിമുക്തമായ ഏലം കൃഷി: കർഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
ഏലം കൃഷിയിൽ രോഗപ്രതിരോധവും വിളവും വർദ്ധിപ്പിക്കുന്നതിന് ശാസ്ത്രീയമായ കൃഷിരീതികൾ അവലംബിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മണ്ണിലെ പിഎച്ച് (pH) മൂല്യം 5.2 നും 6.5 നും ഇടയിൽ നിലനിർത്തേണ്ടത് ഏലം കൃഷിയിൽ വളരെ പ്രധാനമാണ്. ഈ മൂല്യം 5.5 ൽ താഴെ പോയാൽ അലുമിനിയം, മാംഗനീസ് എന്നിവ സ്വതന്ത്രമാവുകയും ചെടിക്ക് ആവശ്യമായ ഫോസ്ഫേറ്റ്, സൾഫേറ്റ് എന്നിവ ലഭ്യമല്ലാതാവുകയും ചെയ്യും. ഇത് ചെടിയുടെ വേരുകളെ ദോഷകരമായി ബാധിക്കും.
ചെടികൾക്ക് സ്ട്രെസ്സ് (സമ്മർദ്ദം) ഉണ്ടാകാത്ത രീതിയിൽ കൃഷി ചെയ്താൽ മാത്രമേ രോഗങ്ങളെ ഒരു പരിധി വരെ അകറ്റി നിർത്താൻ സാധിക്കൂ. ഇതിനായി ആദ്യത്തെ ഒരടി മണ്ണ് നല്ല രീതിയിൽ വായു സഞ്ചാരമുള്ളതും നീർവാർച്ചയുള്ളതുമാക്കി മാറ്റുകയും മണ്ണിലെ മിത്രജീവികളുടെ എണ്ണം വർദ്ധിപ്പിക്കുകയും വേണം. ഏലം കൂടുതൽ പ്രകാശസംശ്ലേഷണം നടത്തുന്ന ചെടിയായതിനാൽ എൺപത് ശതമാനം തണൽ വെട്ടി മാറ്റേണ്ടതും അത്യാവശ്യമാണ്.
കീടങ്ങളെ പ്രതിരോധിക്കുന്ന കാര്യത്തിലും കർഷകർ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. വേരുപുഴു, നിമാവിര എന്നിവയാണ് പ്രധാനമായും ഏലത്തെ ആക്രമിക്കുന്ന കീടങ്ങൾ. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് വേരുപുഴുവിനെതിരെയുള്ള മരുന്ന് പ്രയോഗം നടത്തേണ്ടത്. മറ്റ് മാസങ്ങളിൽ ഇതിനായി പണം ചിലവാക്കുന്നത് പ്രയോജനം ചെയ്യില്ല. ഇതിനായി ബവേറിയ ബാസിയാന, മെറ്റാറൈസിയം തുടങ്ങിയ മിത്രകീടങ്ങളെ ഉപയോഗിക്കാവുന്നതാണ്.
അതുപോലെ നിമാവിരകളെ നിയന്ത്രിക്കാൻ ഡിസംബർ, ജനുവരി മാസങ്ങളിലോ അല്ലെങ്കിൽ ജൂണിലോ ആണ് പ്രതിവിധി കാണേണ്ടത്. മണ്ണിന്റെ താപനില 25 ഡിഗ്രി സെൽഷ്യസിന് മുകളിൽ പോകുമ്പോഴാണ് നിമാവിരകൾ കൂടുതലായി പെരുകുന്നത്. പോച്ചോണിയ ഗ്ലാമിഡോസ്പോറിയ, പാസിലോമൈസിസ് തുടങ്ങിയ മിത്രജീവികളെ നിമാവിരകളെ നശിപ്പിക്കാനായി ഉപയോഗപ്പെടുത്താം. കൂടാതെ വേരുപുഴുക്കളെ നശിപ്പിക്കാൻ ഡിസംബർ - ജനുവരി മാസങ്ങളിൽ ഇപിഎൻ (എൻഡോമോ പാത്തോജനിക് നെമറ്റോഡ്) പ്രയോഗിക്കുന്നതും ഏറെ ഫലപ്രദമാണ്

Published 1 week ago