Cardamom Live
Login
ഏലച്ചെടികളിലെ കായ് കൊഴിച്ചിലിന് പരിഹാരം; മികച്ച ഫലം നൽകി പുതിയ ട്രയൽ
Back to News
Info 07 Sep 2026, 08:18 AM

ഏലച്ചെടികളിലെ കായ് കൊഴിച്ചിലിന് പരിഹാരം; മികച്ച ഫലം നൽകി പുതിയ ട്രയൽ

ഏലം കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നാണ് ചെടികളിലെ കായ് കൊഴിച്ചിൽ. കൃത്യമായി വളം നൽകുകയും മറ്റ് പരിചരണങ്ങൾ നടത്തുകയും ചെയ്തിട്ടും കായ്കൾ കൊഴിഞ്ഞു പോകുന്ന അവസ്ഥയ്ക്ക് പരിഹാരമായി പുതിയൊരു ഫോലിയാർ കോമ്പിനേഷൻ പരീക്ഷണം വിജയം കണ്ടിരിക്കുകയാണ്

● മിശ്രിതങ്ങൾ:

- ഗൈനക് (Gynex): ഗ്രോ (Gro) ബ്രാൻഡിന്റെ എച്ച്.ഡി ഫോമിൽ വരുന്ന ഈ ഫോളിയർ ഗ്രേഡ് വളത്തിൽ നൈട്രജൻ 5%, ഫോസ്ഫറസ് 35%, പൊട്ടാസ്യം 35% എന്നിവയ്ക്കൊപ്പം മൈക്രോ ന്യൂട്രിയൻസുകളും ബയോസ്റ്റിമുലന്റുകളും അടങ്ങിയിട്ടുണ്ട്. ഏത് കാലാവസ്ഥയിലും പ്രയോഗിക്കാൻ കഴിയുന്ന ഒന്നാണിത്.

- ഐ-മിക്സ് (i-Mix): നൈട്രജന്റെ അളവ് കുറവായതിനാൽ ഇതിനൊപ്പം ഗ്രോയുടെ തന്നെ ഐ-മിക്സ് എന്ന മൈക്രോ ന്യൂട്രിയന്റും ചേർത്തു. 200 ലിറ്റർ വെള്ളത്തിൽ 100 ഗ്രാം ഐ-മിക്സ് ആണ് ഉപയോഗിച്ചത്.

- നൈട്രോബെൻസീൻ (Nitrobenzene): മഴ കുറവായതിനാൽ ചൂടിനെ പ്രതിരോധിക്കാനും, ചെടിയുടെ ഹോർമോൺ ബാലൻസിങ്ങിനും, കൂടുതൽ പൂക്കൾ ഉണ്ടാകാനും സഹായിക്കുന്നതിനായി 20% വീര്യമുള്ള 300 മില്ലി നൈട്രോബെൻസീനും ഇതിനൊപ്പം കൂട്ടിച്ചേർത്തു.

● മികച്ച ഫലം:

മരുന്ന് പ്രയോഗിച്ച് 25 ദിവസങ്ങൾക്ക് ശേഷം തോട്ടത്തിൽ വളരെ മികച്ച മാറ്റമാണ് കാണാൻ സാധിക്കും . നേരത്തെ ഉണ്ടായിരുന്ന കായ് കൊഴിച്ചിൽ പൂർണ്ണമായും മാറി. പുതിയതായി ഉണ്ടായ കായ്കൾക്ക് നല്ല വലിപ്പവും ആരോഗ്യവും . വളരെ മികച്ച രീതിയിൽ ഏലക്കായ പിടിച്ചു തുടങ്ങാനും സഹായിക്കും

ചൂടുകാലത്തും കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമ്പോഴും കായ് പിടിക്കാൻ മടുപ്പ് കാണിക്കുന്ന ഏലച്ചെടികളിൽ ഈ ഫോളിയാർ കോമ്പോ പ്രയോഗിക്കുന്നത് വളരെ മികച്ച ഫലം നൽകുമെന്നാണ് വ്യക്തമാകുന്നത്. മികച്ച വിളവ് ലക്ഷ്യമിടുന്ന ഏലം കർഷകർക്ക് ഈ രീതി ഏറെ പ്രയോജനകരമാകും.
Published 2 weeks ago