Info
01 Sep 2026, 08:33 AM
ഏലക്കായ് മൂപ്പെത്തുന്നില്ലേ? കർഷകർക്ക് ആശ്വാസമായി വിദഗ്ധരുടെ 4-കൂട്ട് വളപ്രയോഗം
ഏലം കർഷകർക്കിടയിൽ ഇപ്പോൾ വ്യാപകമായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ഏലക്കായ്കൾക്ക് മൂപ്പെത്താത്തത്. പൂവിട്ട് 100 മുതൽ 150 ദിവസങ്ങൾ കഴിഞ്ഞിട്ടും കായ്കൾ പഴുക്കുകയോ, ആവശ്യത്തിന് തൂക്കം വെക്കുകയോ ചെയ്യുന്നില്ല. ഈ പ്രതിസന്ധി മൂലം വിളവിൻ്റെ ഗുണനിലവാരം കുറയുകയും കർഷകർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്യുന്നു. ഇതിന് പ്രധാന കാരണം കാലാവസ്ഥയിലുണ്ടായ വ്യതിയാനങ്ങളും ചെടികളിലെ പോഷകക്കുറവുമാണെന്ന് കാർഷിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനൊരു പരിഹാരമായി 4 മരുന്നുകൾ ചേർത്തുള്ള ഒരു പ്രത്യേക സ്പ്രേ വിദഗ്ധർ നിർദ്ദേശിക്കുന്നു.
● പ്രശ്നകാരണങ്ങൾ
കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങളാണ് ഈ പ്രശ്നത്തിന് പ്രധാന കാരണം. ചൂടും മഴയും മാറിമാറി വരുന്നത് ചെടിയുടെ വേരുകളുടെ വളർച്ചയെ സാരമായി ബാധിക്കുന്നു. വേരുകൾ ഇല്ലാത്തതിനാൽ മണ്ണിലെ പോഷകങ്ങൾ വലിച്ചെടുക്കാൻ ചെടികൾക്ക് കഴിയുന്നില്ല. കൂടാതെ, തോട്ടങ്ങളിൽ പ്രധാനമായും ചില പോഷകങ്ങളുടെ കുറവും കണ്ടുവരുന്നു:
- പൊട്ടാസ്യത്തിന്റെ കുറവ്: ഇലകളുടെ അരികുകളിൽ മഞ്ഞപ്പ് കാണപ്പെടുന്നത് ഇതിൻ്റെ ലക്ഷണമാണ്. ഇത് മൂലം കായുടെ വലുപ്പവും ഉള്ളിലെ അരികളുടെ എണ്ണവും കുറയുന്നു.
- മഗ്നീഷ്യത്തിൻ്റെ കുറവ്: ഇലകളിലെ ഞരമ്പുകൾ തെളിഞ്ഞു കാണുകയും എന്നാൽ ബാക്കി ഭാഗങ്ങളിൽ പച്ചപ്പ് കുറയുകയും ചെയ്യുന്നത് (Interveinal chlorosis) മഗ്നീഷ്യത്തിൻ്റെ കുറവ് മൂലമാണ്.
- കാൽസ്യം, ബോറോൺ എന്നിവയുടെ കുറവ്: ഇലകളുടെ നീളം കുറയുകയും അവ അടുത്തടുത്ത് വളരുകയും ചെയ്യുന്നത് ഇതിൻ്റെ ലക്ഷണമാണ്. ഇത് പൂവിടുന്നതിനെയും കായ് പിടിക്കുന്നതിനെയും പ്രതികൂലമായി ബാധിക്കുന്നു.
● വിദഗ്ധർ നിർദ്ദേശിക്കുന്ന 4-കൂട്ട് മരുന്ന്
- പൊട്ടാസ്യം ഷോണൈറ്റ് (Potassium Schoenite - ഉദാ: 'പാഷൻ') - 1 കിലോ: ഇതിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം, മഗ്നീഷ്യം, സൾഫർ എന്നിവ ഇലകളിലെ മഞ്ഞപ്പ് മാറ്റാനും കായുടെ തൂക്കവും മൂപ്പും കൂട്ടാനും സഹായിക്കുന്നു.
- ചിലേറ്റഡ് സിങ്ക് (Chelated Zinc - ഉദാ: 'റിലീസ് സിങ്ക്') - 100 ഗ്രാം: ചെടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും വളർച്ചാ ഹോർമോണുകളെ ഉത്തേജിപ്പിക്കാനും ഇത് സഹായിക്കുന്നു.
- കാൽസ്യം + അമിനോ ആസിഡ് (Calcium + Amino acid - ഉദാ: 'കാൽമിനോ') - 300 മില്ലി: ഇതിലെ 11% കാൽസ്യം, ചെടികളിലെ കാൽസ്യത്തിൻ്റെ കുറവ് പരിഹരിച്ച് ചെടിയുടെ ഘടന മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
- ബോറോൺ 20% (Boron 20% - ഉദാ: 'സീൽബോർ') - 100 ഗ്രാം: പൂവിടുന്നത് വർദ്ധിപ്പിക്കാനും കായ് പിടിക്കാനും മൊത്തത്തിലുള്ള തൂക്കം കൂട്ടാനും ഇത് സഹായിക്കുന്നു.
ഈ 4 മരുന്നുകളും 200 ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി ചെടി മുഴുവനായി തളിക്കുക. ഇലകളിലും ശരത്തിലും (പൂങ്കുല) മരുന്ന് നന്നായി വീഴുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിനുപുറമെ, ഈ മിശ്രിതം കുറച്ച് ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നത് പുതിയ വേരുകൾ ഉണ്ടാകാൻ സഹായിക്കും.

Published 6 days ago