Cardamom Live
Login
മാമ്പഴത്തിന്റെ അഗ്രഭാഗം കറുപ്പ് നിറം വീണ് കേടാകുന്നു; നിയന്ത്രണമാർഗങ്ങളറിയാം
Back to News
Info 15 Apr 2026, 12:34 PM

മാമ്പഴത്തിന്റെ അഗ്രഭാഗം കറുപ്പ് നിറം വീണ് കേടാകുന്നു; നിയന്ത്രണമാർഗങ്ങളറിയാം

ഈ സീസണിൽ ചിലയിടങ്ങളിൽ മാമ്പഴത്തിന് കണ്ടുവരുന്ന ഒരു പ്രശ്നമാണ് കറുത്ത അഗ്രഭാഗം അഥവാ 'ബ്ലാക്ക് ടിപ്പ്'. ഏകദേശം ആറുമുതൽ എട്ട് ആഴ്‌ചവരെ പ്രായമാകുന്ന മാങ്ങകളുടെയോ പഴുക്കാൻ തുടങ്ങുന്ന മാങ്ങകളുടെയോ അഗ്രഭാഗമാണ് മഞ്ഞനിറമായി, പിന്നീട് വേഗം കറുക്കാൻ തുടങ്ങുന്നത്.

നിയന്ത്രണ-പ്രതിരോധ മാർഗങ്ങൾ: ബോറാക്‌സ് തളിക്കുക. ഉണ്ണിമാങ്ങകളാകുമ്പോൾ 0.6 മുതൽ ഒരു ശതമാനം വരെ വീര്യത്തിൽ ബോറാക്സ് (ഒരു ഗ്രാം ബോറാക്‌സ് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തിയത്) രണ്ടോ അതിലധികമോ തവണ 15 ദിവസം ഇടവിട്ട് തളിക്കുക. ചില പഠനങ്ങൾ മൂന്നു തവണ ബോറാക്‌സ് ഇത്തരത്തിൽ സ്പ്രേ ചെയ്യാനും ശുപാർശ ചെയ്യുന്നുണ്ട്. ഒന്നാമത്തേത് മാവ് പൂക്കുന്നതിനു മുൻപ്, രണ്ടാമത് പൂക്കുന്ന ഘട്ടത്തിൽ, മൂന്നാമത്തേത് കായ്‌കൾ പിടിക്കാൻ തുടങ്ങുമ്പോൾ എന്നിങ്ങനെ.

ബോറാക്സ‌് ലഭ്യമല്ലെങ്കിൽ പകരം 0.5 ശതമാനം വാഷിങ് സോഡാ, അല്ലെങ്കിൽ 0.8 ശതമാനം കാസ്റ്റിക് സോഡ എന്നിവയും ശുപാർശ ചെയ്യുന്നു. ബോറാക്‌സ് ആണ് ഇക്കൂട്ടത്തിൽ ഏറ്റവും ഫലപ്രദം. ഇതിന് ക്ഷാരസ്വഭാവമുള്ളതിനാൽ മാങ്ങയ്ക്കുള്ളിൽ രൂപംകൊണ്ട അമ്ലഘടകങ്ങളുടെ സ്വാധീനം കുറയ്ക്കാൻ കഴിവുള്ള പ്രതിരോധമായിമാറുന്നു. അത്തരത്തിൽ മാങ്ങയുടെ അഗ്രഭാഗം കറുക്കുന്നതിൽനിന്ന് തടയാനും സാധിക്കും.

ഈ സീസണിൽ ചിലയിടങ്ങളിൽ മാമ്പഴത്തിന് കണ്ടുവരുന്ന ഒരു പ്രശ്നമാണ് കറുത്ത അഗ്രഭാഗം അഥവാ 'ബ്ലാക്ക് ടിപ്പ്. ഏകദേശം ആറുമുതൽ എട്ട് ആഴ്‌ചവരെ പ്രായമാകുന്ന മാങ്ങകളുടെയോ പഴുക്കാൻ തുടങ്ങുന്ന മാങ്ങകളുടെയോ അഗ്രഭാഗമാണ് മഞ്ഞനിറമായി, പിന്നീട് വേഗം കറുക്കാൻ തുടങ്ങുന്നത്.

നിയന്ത്രണ-പ്രതിരോധ മാർഗങ്ങൾ: ബോറാക്സ് തളിക്കുക.

ഉണ്ണിമാങ്ങകളാകുമ്പോൾ 0.6 മുതൽ ഒരു ശതമാനം വരെ വീര്യത്തിൽ ബോറാക്സ് (ഒരു ഗ്രാം ബോറാക്‌സ്‌ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തിയത്) രണ്ടോ അതിലധികമോ തവണ 15 ദിവസം ഇടവിട്ട് തളിക്കുക. ചില പഠനങ്ങൾ മൂന്നു തവണ ബോറാക്‌സ് ഇത്തരത്തിൽ സ്പ്രേ ചെയ്യാനും ശുപാർശ ചെയ്യുന്നുണ്ട്. ഒന്നാമത്തേത് മാവ് പൂക്കുന്നതിനു മുൻപ്, രണ്ടാമത് പൂക്കുന്ന ഘട്ടത്തിൽ, മൂന്നാമത്തേത് കായ്‌കൾ പിടിക്കാൻ തുടങ്ങുമ്പോൾ എന്നിങ്ങനെ.

ബോറാക്സ് ലഭ്യമല്ലെങ്കിൽ പകരം 0.5 ശതമാനം വാഷിങ് സോഡാ, അല്ലെങ്കിൽ 0.8 ശതമാനം കാസ്റ്റിക് സോഡ എന്നിവയും ശുപാർശ ചെയ്യുന്നു. ബോറാക്‌സ് ആണ് ഇക്കൂട്ടത്തിൽ ഏറ്റവും ഫലപ്രദം. ഇതിന് ക്ഷാരസ്വഭാവമുള്ളതിനാൽ മാങ്ങയ്ക്കുള്ളിൽ രൂപംകൊണ്ട അമ്ലഘടകങ്ങളുടെ സ്വാധീനം കുറയ്ക്കാൻ കഴിവുള്ള പ്രതിരോധമായിമാറുന്നു. അത്തരത്തിൽ മാങ്ങയുടെ അഗ്രഭാഗം കറുക്കുന്നതിൽനിന്ന് തടയാനും സാധിക്കും.
Published 1 day ago