Info
15 Apr 2026, 08:08 AM
മണ്ണറിഞ്ഞ് കൃഷി ചെയ്യാം, നൂറുമേനി വിളവെടുക്കാം: ശാസ്ത്രീയ മണ്ണ് പരിശോധനയുടെ വിജയരഹസ്യം
കൃഷിയാണ് നമ്മുടെ നാടിൻ്റെ നട്ടെല്ല്. മണ്ണാണ്, കൃഷിയുടെ ഈറ്റില്ലം. വിളകളുടെ ശരിയായ വളർച്ചാഘട്ടങ്ങൾക്ക് അനുസരിച്ച് ശാസ്ത്രീയമായ കൃഷിയറിവുകൾ നൽകുന്നതിലൂടെ കർഷകർക്ക് നല്ല കാർഷികോത്പ്പാദനവും വരുമാനവും ഉറപ്പാക്കാം. ഭൂമി നമ്മുടെ പെറ്റമ്മയും, മണ്ണ് നമ്മുടെ പോറ്റമ്മയുമാണ്. മണ്ണില്ലാതെ ശരിയായ കൃഷിയില്ല. മണ്ണിനെ അറിഞ്ഞുള്ള തഴുകലും തലോടലും മണ്ണിൻ്റെ മാനസികനില കൃത്യമായിട്ടറിയുന്നതിനുള്ള പരിശോധനയും അതിലൂടെയുള്ള ജൈവ-ജീവാണു-രാസവളപ്രയോഗവുമാണ് നല്ല വിളവിൻ്റെ വിജയതന്ത്രം.
മണ്ണിനെ അടിസ്ഥാനമാക്കിയുള്ള മണ്ണ് പര്യവേക്ഷണ പഠനത്തിലൂടെ ഉരുത്തിരിച്ചെടുക്കുന്ന വിശദമായ മണ്ണ് പര്യവേക്ഷണ പഠനവിവരണം, ഭൂവിനിയോഗ ആസൂത്രണ റിപ്പോർട്ടുകൾ, നീർത്തട വിവര ഭൂപടങ്ങൾ, എന്നിവ കൃഷി ആസൂത്രണത്തിന്റെ അടിസ്ഥാനരേഖയാണ്. മണ്ണ്-ഭൂഗർഭജലത്തിൻ്റെ മികച്ച സംഭരണിയാണ്. ഹരിതഗൃഹ പ്രഭാവ ദോഷം ശമിപ്പിക്കാൻ കാർബണിനെ ശേഖരിച്ചുവെക്കുന്നത് മണ്ണാണ്. മണ്ണ് ജൈവാംശത്തിൻ്റെ പത്തായമാണ്. ചെടികൾ വളരുന്നതിനാവശ്യമായ ഉത്തമഘടകങ്ങൾ ഉള്ള മണ്ണിൽനിന്നാണ് നല്ല വിളവ് കിട്ടുക. ഇവിടെയാണ് ശാസ്ത്രീയമായ മണ്ണാരോഗ്യ പരിപാലനത്തിൻ്റെ പ്രസക്തി വരുന്നത്.
സംസ്ഥാന മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിൻ്റെ കീഴിലുള്ള 2 പ്രധാന വിഭാഗങ്ങളാണ് സോയിൽ സർവ്വെയും (മണ്ണ് പര്യവേക്ഷണം), സോയിൽ കൺസർവ്വേഷനും (മണ്ണ് സംരക്ഷണം). കൃഷിയെന്ന വലിയ ചട്ടക്കൂടിന്റെ അടിത്തറയിടേണ്ടത് നല്ല മണ്ണിലാണ്. നല്ല കാർഷികമുറകൾ, ജൈവവളത്തിൻ്റെ കൂടിയ ഉപയോഗം, രാസവളത്തിന്റെ കൃത്യമായ തോതിലുള്ള പ്രയോഗം എന്നിവ ഉറപ്പാക്കുന്നതാണ് യഥാർത്ഥ കൃഷിയുടെ വിജയരഹസ്യം. മണ്ണിൻ്റെ മായാ പ്രപഞ്ചത്തിനെ ശാസ്ത്രീയമായ പഠനത്തിലൂടെ തിരിച്ചറിഞ്ഞ് ഒരേ സ്വഭാവത്തിലുള്ള വിവിധ മണ്ണ് ശ്രേണികൾ തിരിച്ചറിയുകയും, മണ്ണിൻ്റെ സ്വഭാവ മഹിമകൾ, സ്വഭാവ പരിമിതികൾ, മണ്ണിൻ്റെ ഘടന, മണ്ണിൻ്റെ നിറവ്യത്യാസം, മണ്ണിൻ്റെ നിലവാരം (അമ്ലത/നിർവീര്യത/ക്ഷാരത). മണ്ണിലെ പ്രധാന മൂലകതോത്, മണ്ണിലെ ദ്വിതീയ മൂലകതോത്, മണ്ണിലെ സൂക്ഷ്മമൂലകതോത്, എന്നിവയെല്ലാം വിശദമായി മണ്ണ് പര്യവേക്ഷണ പഠനത്തിൻ്റെ ഭാഗങ്ങളാണ്.
മണ്ണിന്റെ പ്രാധാന്യം ആഗോളതലത്തിൽ വിളിച്ചറിയിക്കാനായി 2014 മുതൽ ഐക്യരാഷ്ട്രസഭനേതൃത്വത്തിൽ ഡിസംബർ 5 ലോക മണ്ണ് ദിനമായി കൊണ്ടാടുകയാണ്. കർഷകർക്ക് ഒരിഞ്ച് ഭൂമിയിൽനിന്ന് കിട്ടാവുന്നത്ര പരമാവധി വിളവും, വരുമാനവും ഉറപ്പാക്കുന്നതിനുള്ള നൂതന സാങ്കേതിക ഡിജിറ്റൽ കാർഷിക വിദ്യകളാണ് ഇന്നാവശ്യം. കാർഷിക പദ്ധതികൾ നീർത്തടത്തെ ആധാരമാക്കി ആസൂത്രണം ചെയ്താൽ കൃഷി, മണ്ണ്, ജലം, പരിസ്ഥിതി, എന്നിവയുടെ ആകമാന സുസ്ഥിരതയിലൂടെയുള്ള നേട്ടത്തിന്റെ മാധുര്യം കർഷകർക്ക് നുകരാം. ഇവിടെയാണ് സോയിൽ സർവ്വെയുടെ കാലിക പ്രസക്തി കടന്നുവരുന്നത്. പ്രകൃതിയുടെ നാഡീമിടിപ്പും, മണ്ണിന്റെ ജീവതാളവും, ജലത്തിൻ്റെ തെളിമയും, പിഴക്കാത്ത നാട്ടറിവുകളും, കാലംതെറ്റാത്ത ഞാറ്റുവേലകളും, ആധാരമാക്കിയ പാരമ്പര്യ കൃഷിരീതികളെ, ആധുനിക കാർഷിക മാർഗ്ഗങ്ങളുടെ കൂടെ നിർത്തിയുള്ള ഒരു സമരസപ്പെടലാണ് നല്ലകാർഷികമുറകൾ (Good Agricultural Practices).
നമ്മുടെ മണ്ണ് മികച്ച കാർബൺ ശേഖരണ പത്തായവും, മികച്ച ജലസംഭരണിയുമാണ്. ആവാസവ്യവസ്ഥയിലെ ആകെ കാർബണിന്റെ 80 ശതമാനവും നമ്മുടെ മണ്ണിനകത്താണുള്ളത്. മണ്ണ് പര്യവേക്ഷണ പഠനത്തിന്റെ പ്രത്യേക പദ്ധതികളിൽ കാർബൺ തുലിത പഠനവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. സോയിൽ സർവ്വെയുടെ വിവിധ ജില്ലാ ഓഫീസുകളിലും, മണ്ണ് വിശകലന ലബോറട്ടറികളിലും കർഷകർക്കും, പൊതുജനങ്ങൾക്കും, ഗവേഷണ വിദ്യാർത്ഥികൾക്കും കിട്ടാവുന്ന സേവനങ്ങൾ നിരവധിയാണ്.
ഓരോ ജില്ലയിലെയും ആസൂത്രണ പരിപാടികൾക്കുള്ള പരിപ്രേക്ഷ്യങ്ങൾ തയ്യാറാക്കുന്നതിനുള്ള അടിസ്ഥാന പ്രമാണമായി വിനിയോഗിക്കാവുന്ന വിവിധ പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതല മണ്ണ് ഭൂപടങ്ങൾ (Soil Maps), നീർത്തട ഭൂപടങ്ങൾ, മറ്റ് വിവിധ വിവര ഭൂപടങ്ങൾ എന്നിവ ആവശ്യക്കാർക്ക് സർക്കാർ നിശ്ചയിച്ച ഫീസ് അടച്ചാൽ ലഭിക്കുന്നതാണ്. വിവിധ പേപ്പർ അളവിലുള്ള കണക്ക് ഈ വിധമാണ്. പി.ഡി.എഫ്. രൂപത്തിലുള്ള എ.ഒ. (AO) 3600/- രൂപ, എ1 (A1) 3000/- രൂപ,(A2) 2200/- രൂപ, എ3 (A3) 1500/- രൂപ,എ 4 (A4) 500 /രൂപ എന്നിങ്ങനെയാണ് ഫീസ് നിരക്ക്. അപേക്ഷ നൽകി ആവശ്യമായ തുകയടച്ച് 15 പ്രവർത്തി ദിവസങ്ങൾക്കുള്ളിൾ അപേക്ഷകന് സേവനം ലഭിക്കുന്നതാണ്.
ഡിജിറ്റൽ രൂപത്തിലുള്ള ഷെയ്പ്പ് ഫയൽ/കെ.എം.എൽ. തീമാറ്റിക് ലെയർ എന്നിവയുടെ ഭാഗമായ പോയിൻ്റ് ലെയർ, അസറ്റുകൾ, റോഡ്, റെയിൽവെ ശൃഖലാവിവരം, ജല/നീർവാർച്ചാ ശൃഖലാ വിവരം, മണ്ണ് പോളിഗൺ, മണ്ണിന്റെ ഫലപുഷ്ടിയുടെ വിവരമടങ്ങിയ പോളിഗൺ, കഡസ്ട്രൽ ഭൂപടം (1:4000/1:5000), സൂക്ഷ്മ നിർത്തട പോളിഗൺ ഭൂക്ഷമത, ജലസേചന അനുയോജ്യത, വിവര മൺ പോളിഗൺ, സോയിൽ സർവ്വെ ഭൂവിഭവ റിപ്പോർട്ടുകൾ, മറ്റ് പ്രത്യേക പഠന റിപ്പോർട്ടുകൾ എന്നിവയുടെ കോപ്പി, പി.ഡി.എഫ്. രൂപം, വിവിധ പഞ്ചായത്ത്തല മണ്ണ് പര്യവേക്ഷണ റിപ്പോർട്ടുകൾ, ഭൂപടങ്ങൾ, ജില്ലാതല മണ്ണ് പര്യവേക്ഷണ റിപ്പോർട്ടുകൾ, ഭൂപടങ്ങൾ, മണ്ണ് ശ്രേണി റിപ്പോർട്ടുകൾ, ഭൂപടങ്ങൾ, കേരളത്തിലെ ബെഞ്ച്മാർക്ക് മണ്ണിനങ്ങളുടെ പുസ്തകം, മറ്റ് പ്രത്യേക പഠന റിപ്പോർട്ടുകൾ, കേരള നീർത്തട അറ്റ്ലസുകൾ, തുടങ്ങിയവ അപേക്ഷയും നിശ്ചിത ഫീസും അടച്ച് 30 പ്രവർത്തിദിനങ്ങൾക്കുള്ളിൽ ലഭിക്കുന്നതാണ്. ഇതിനുപുറമെ മണ്ണ് പര്യവേക്ഷണ വിഭാഗത്തിൻ്റെ വിവിധ ജില്ലകളിലുള്ള മണ്ണ് വിശകലന ലബോറട്ടറികളിൽനിന്ന് കർഷകർക്ക് അവരുടെ മണ്ണ് സാമ്പിളുകൾ നേരിട്ട് ശേഖരിച്ച് കൊണ്ടുവന്ന് നിശ്ചിത ഫീസടച്ച് പരിശോധിക്കാനും കൃഷിഭവൻ മുഖാന്തിരമോ പ്രത്യേക പദ്ധതിപ്രകാരമുള്ള സൗജന്യ മണ്ണ് പരിശോധനാ സാധ്യതകളും ലാബിൽനിന്ന് ലഭ്യമാണ്. മണ്ണ് പര്യവേക്ഷണ പഠനത്തിൻ്റെ ഭാഗമായിട്ടുള്ള മണ്ണ് സാമ്പിൾ, മണ്ണ് ശ്രേണീ പഠനത്തിന്റെ ഭാഗമായിട്ടുള്ള മണ്ണ് വിശകലനം, എന്നിവയും വിവിധ
ഇതിനുപുറമെ കർഷകരുടെ തോട്ടങ്ങളിലെ മണ്ണ് സാമ്പിൾ പരിശോധിച്ച് തയ്യാറാക്കുന്ന "മണ്ണാരോഗ്യ കാർഡുകൾ" കർഷകർക്ക് മണ്ണറിഞ്ഞ് കൃഷിചെയ്യാൻ സഹായകമാണ്. കൃഷിഭവനുകളുമായി സഹകരിച്ച് മണ്ണ് പര്യവേക്ഷണ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലെയും ബ്ലോക്കുകളിലെയും മണ്ണ് സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കുന്നതിനായി സംസ്ഥാനവ്യാപകമായി ക്യാമ്പയിനുകൾ നടത്തിവരുന്നു. ഇതല്ലാതെ കർഷകരുടെ കൃഷിയിടങ്ങളിൽ സോയിൽ സർവ്വെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ മാതൃകാ പരീക്ഷണ കൃഷിത്തോട്ടം (ഡെമോൺസ്ട്രേഷൻ പ്ലോട്ട്) പദ്ധതിയും നടപ്പിലാക്കിവരുന്നു. ഇതിലൂടെ കർഷകരുടെ തനതായ കാർഷിക മുറകൾ, മണ്ണ് പരിപാലന മുറകൾ, എന്നിവയെ സോയിൽ സർവ്വെയുടെ മണ്ണ് വിശകലനത്തിനനുസരിച്ചുള്ള മണ്ണാരോഗ്യ പരിപാലനവുമായി താരതമ്യം ചെയ്യാനും കർഷകർക്ക് ശാസ്ത്രീയമായ രാസവളപ്രയോഗവും ജൈവവളപ്രയോഗവും വഴി മികച്ച വിളവും വരുമാനവും ലഭിക്കുന്നു. ഇതിനുപുറമെ സർക്കാർതലത്തിലുള്ള വിവിധ പ്രദർശനമേളകളിൽ വകുപ്പിന്റെ നേതൃത്വത്തിൽ കർഷകർക്ക് മണ്ണറിവ് പ്രദർശനവും ഉണ്ടാവാറുണ്ട്. മണ്ണിൻ വിജ്ഞാനം നുകരാൻ തിരുവനന്തപുരത്ത് പാറോട്ടുകോണത്ത് കേന്ദ്ര മണ്ണ് വിശകലന ലാബിനോട് ചേർന്ന് വകുപ്പിന്റെ നേതൃത്വത്തിൽ സോയിൽ സർവ്വെ വിഭാഗത്തിന് ഒരു മണ്ണ് പ്രദർശന ശാല (Soil Museum) യുണ്ട്. "മണ്ണിനെ അറിയാം മൊബൈലിലൂടെ" (MAM) എന്ന മൊബൈൽ ആപ്പ് വഴി മണ്ണിൻ്റെ പോഷകനില വേഗത്തിൽ അറിയാനും സാധിക്കും. ഇതുകൂടാതെ സോയിൽ സർവ്വെക്ക് സഞ്ചരിക്കുന്ന ഒരു മണ്ണ് പരിശോധന ലാബോറട്ടറിയുമുണ്ട്. മണ്ണ് പര്യവേക്ഷണവും മണ്ണ് സംരക്ഷണവും ഒരു നാണയത്തിൻറെ രണ്ട് വശങ്ങളാണ്. മണ്ണിന്റെ ശാസ്ത്രീയമായ പരിരക്ഷ വഴി ജലരക്ഷയും ഭക്ഷ്യ സുരക്ഷയും പരിസ്ഥിതി രക്ഷയും അന്തിമമായി ഒരു നാടിൻ്റെ കൃഷിരക്ഷയും ഉറപ്പാക്കാം.

Published 1 day ago