Cardamom Live
Login
അന്ന് വില്ലൻ, ഇന്ന് വിഐപി; ഇന്ത്യയിലേക്ക് എത്തുന്നത് 13,992 കോടിയുടെ വരുമാനം, ഇത് ഭാവിയിലെ 'കറുത്ത സ്വർണം |cardamom price | cardamom buy
Back to News
Info 14 Apr 2026, 11:02 AM

അന്ന് വില്ലൻ, ഇന്ന് വിഐപി; ഇന്ത്യയിലേക്ക് എത്തുന്നത് 13,992 കോടിയുടെ വരുമാനം, ഇത് ഭാവിയിലെ 'കറുത്ത സ്വർണം |cardamom price | cardamom buy

. ആഗോള വിപണിയിലെ ഇന്ത്യൻ കരുത്ത്

ഇന്ത്യയിലെ മൊത്തം നഗരമാലിന്യത്തിൻ്റെ 3 മുതൽ 5 ശതമാനം വരെ നാളികേര അവശിഷ്ട്‌ടങ്ങളാണ്. തീരദേശ നഗരങ്ങളിൽ ഇത് 8 ശതമാനം വരെ ഉയരാറുണ്ട്. പ്രതിദിനം 1.6 ലക്ഷം ടൺ മുനിസിപ്പൽ മാലിന്യം ഉൽപാദിപ്പിക്കപ്പെടുന്ന ഒരു രാജ്യത്ത് ഈ ചെറിയ ശതമാനം പോലും ടൺ കണക്കിന് വരും. 2024-25 കാലയളവിൽ ഇന്ത്യയിലെ നാളികേര ഉൽപാദനം 21,000 ദശലക്ഷം പിന്നിട്ടിരുന്നു. ലോകത്തെ മൊത്തം നാളികേര ചകിരി ഉൽപാദനത്തിൻ്റെ 40 ശതമാനവും ഇന്ത്യയിൽ നിന്നാണ്.

2026 അവസാനത്തോടെ ആഗോള കയർ വിപണി ഏകദേശം 150 കോടി ഡോളറിൽ (ഏകദേശം 13,992 കോടി രൂപ) എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈന, യുഎസ്എ, നെതർലാൻഡ്‌സ്, ദക്ഷിണ കൊറിയ തുടങ്ങി രാജ്യങ്ങളിലേക്ക് പ്രതിവർഷം 10-15 ശതമാനം വളർച്ചയോടെ ചകിരി ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.

മാതൃകയാക്കാവുന്ന നഗരക്കാഴ്ചകൾ

ഇന്ത്യയിലെ വിവിധ നഗരങ്ങൾ എങ്ങനെയാണ് ഈ മാലിന്യത്തെ കൈകാര്യം ചെയ്യുന്നതെന്ന് പരിശോധിക്കാം.

1. ഭുവനേശ്വർ: പുണ്യത്തിൽ നിന്നും ഉപജീവനത്തിലേക്ക് ഭുവനേശ്വറിലെ പൽസുനിയിലെ പ്ലാൻ്റ് ഒരു മാതൃകാ കേന്ദ്രമാണ്. ക്ഷേത്രങ്ങളിൽ നിന്നുള്ള 5,000-6,000 നാളികേരങ്ങൾ ഇവിടെ നിത്യവും എത്തുന്നു. മുൻപ് അഴുക്കുചാലുകളിൽ അടിഞ്ഞുകൂടിയിരുന്ന ഈ തൊണ്ടുകൾ ഇന്ന് 7,500 കിലോ ചകിരിനാരും കയറുമായി മാറുന്നു. ഇതിലൂടെ പ്രതിമാസം 7-9 ലക്ഷം രൂപ വരുമാനമാണ് ലഭിക്കുന്നത്.

2. കുന്നംകുളം: കേരളത്തിൻ്റെ ഹരിത മാതൃക

കേരളത്തിലെ കുന്നംകുളം നഗരസഭയുടെ 'ഗ്രീൻ ഡി-ഫൈബറിങ് യൂണിറ്റ്' ശ്രദ്ധേയമാണ്. കർഷകർക്ക് ഒരു തൊണ്ടിന് 1.25 രൂപ നിരക്കിൽ നൽകിക്കൊണ്ട് അവശിഷ്ടങ്ങൾ ശേഖരിക്കുന്നു. ഇവിടെ ദുർഗന്ധമില്ലാത്ത കംപോസ്റ്റും പരിസ്‌ഥിതി സൗഹൃദ 'ബയോ-പോട്ടുകളും' നിർമിക്കുന്നു.

3. ഇൻഡോർ: സമ്പൂർണ റീസൈക്ലിങ്

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായ ഇൻഡോർ, നാളികേര മാലിന്യത്തിന്റെ കാര്യത്തിലും പിന്നിലല്ല. പ്രതിദിനം 20 ടൺ നാളികേര മാലിന്യം ഇവിടെ സംസ്‌കരിക്കപ്പെടുന്നു. ഡ്രൈ ലൈൻ വഴി കോക്കോപീറ്റും വെറ്റ് ലൈൻ വഴി ചകിരിനാരും വേർതിരിച്ചെടുക്കുന്ന അത്യാധുനിക സംവിധാനം ഇവിടെയുണ്ട്.

4. ചെന്നൈയും പട്നയും

ചെന്നൈയിൽ പബ്ലിക് -പ്രൈവറ്റ് പാർട്‌ണർഷിപ്പിലൂടെ 1.15 ലക്ഷം മെട്രിക് ടൺ മാലിന്യമാണ് ഇതിനകം സംസ്‌കരിച്ചത്. പട്‌നയാകട്ടെ 'സീറോ കോസ്‌റ്റ് മോഡൽ' വഴി 10 ടൺ മാലിന്യം ദിവസേന മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുന്നു.

. സ്ത്രീ ശാക്തീകരണവും തൊഴിലവസരങ്ങളും ഈ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം സാമൂഹികമാണ്. ഇന്ത്യയിലെ കയർ മേഖലയിൽ ജോലി ചെയ്യുന്ന 7.5 ലക്ഷം ആളുകളിൽ 80 ശതമാനവും സ്ത്രീകളാണ്. സ്വയം സഹായ സംഘങ്ങളിലൂടെ ആയിരക്കണക്കിന് സ്ത്രീകൾ ഇന്ന് സാമ്പത്തിക സ്വാതന്ത്ര്യം നേടിക്കഴിഞ്ഞു. മാലിന്യ നിർമാർജനം എന്നതിലുപരി ഇതൊരു തൊഴിൽ വിപ്ലവമായി മാറിയിരിക്കുന്നു.

' ഭാവിയിലെ 'കറുത്ത സ്വർണം'

മണ്ണില്ലാതെയുള്ള കൃഷി രീതികളിലേക്ക് ലോകം നീങ്ങുമ്പോൾ 'കോക്കോപീറ്റിന്' ഡിമാൻഡ് ഏറുകയാണ്. മണ്ണിലെ ഈർപ്പം നിലനിർത്താനുള്ള ഇതിൻ്റെ കഴിവ് അദ്ഭുതകരമാണ്. യൂറോപ്പിലും അമേരിക്കയിലും പൂന്തോട്ട നിർമാണത്തിനും കൃഷിക്കും കോക്കോപീറ്റ് ബ്ലോക്കുകൾ ഇന്ന് ഒഴിച്ചു കൂടാനാവാത്തതാണ്.

. കേന്ദ്ര സർക്കാർ നൽകുന്ന കരുത്ത്

ഈ വിപ്ലവത്തിന് പിന്നിൽ ശക്‌തമായ നയങ്ങളുണ്ട്:

1. എസ്ബിഎം-യു 2.0: സംസ്‌കരണ പ്ലാൻ്റുകൾ സ്‌ഥാപിക്കാൻ 25-50% സാമ്പത്തിക സഹായം നൽകുന്നു.

2. കയർ ഉദ്യമി യോജന: 10 ലക്ഷം രൂപ വരെയുള്ള പ്രോജക്റ്റുകൾക്ക് 40% സബ്‌സിഡി.

3. ഗോവർധൻ (GOBARdhan): നാളികേര അവശിഷ്‌ടങ്ങളെ ബയോ-സിഎൻജി ആക്കി മാറ്റുന്നതിനുള്ള 500 പുതിയ പ്ലാന്റുകൾ.

നാളികേര മാലിന്യത്തിൽ നിന്ന് കോടികളുടെ സമ്പത്തിലേക്കുള്ള ഇന്ത്യയുടെ ഈ യാത്ര കേവലം ഒരു ബിസിനസ്സ് മോഡൽ മാത്രമല്ല. അത് പരിസ്‌ഥിതി സംരക്ഷണവും സാമ്പത്തിക പുരോഗതിയും എങ്ങനെ കൈകോർക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. പുരി മുതൽ വാരണാസി വരെയും, ബെംഗളൂരു മുതൽ ചെന്നൈ വരെയും ഇന്ത്യയിലെ ഓരോ നഗരവും തെളിയിക്കുന്നത് ഒന്നുമാത്രം - മനസ്സുവച്ചാൽ ഏത് മാലിന്യവും ഒരു വിഭവമാണ്.

തേങ്ങയുടെ ഓരോ നാരിലും ഇന്ന് ഒരു വലിയ നാളെയുടെ പ്രതീക്ഷയുണ്ട്. 'മേക്ക് ഇൻ ഇന്ത്യ'യും 'ക്ലീൻ ഇന്ത്യ'യും ഒരുമിച്ച് ചേരുമ്പോൾ, ഇന്ത്യയുടെ നഗരങ്ങൾ വരുംതലമുറയ്ക്കായി കൂടുതൽ വൃത്തിയുള്ളതും സമ്പന്നവുമായ ഒരു ഭൂമി ഒരുക്കുകയാണ്.
Published 2 days ago