Info
29 Nov 2026, 07:35 AM
സംസ്ഥാനത്ത് മഴ കുറയുന്നു , പുതിയ ന്യൂനമർദ്ദ സാധ്യത ഇങ്ങനെ
കേരളത്തിൽ മഴ ലഭിക്കുന്ന മേഖലകളുടെ എണ്ണം കഴിഞ്ഞ ദിവസം മുതൽ ഗണ്യമായി കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇന്നലെ വടക്കൻ കേരളത്തിലും തെക്കൻ ജില്ലകളിൽ പത്തനംതിട്ട ഉൾപ്പെടെയുള്ള ഏതാനും പ്രദേശങ്ങളിലും മാത്രമാണ് ഭേദപ്പെട്ട മഴ ലഭിച്ചത്. ഇന്നും നാളെയുമായി മഴയുടെ വ്യാപ്തി വീണ്ടും ചുരുങ്ങുകയും നവംബർ 30, ഡിസംബർ 1 തീയതികളിൽ സംസ്ഥാനത്ത് ഭൂരിഭാഗം ഇടങ്ങളിലും വരണ്ട കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യും.
ഡിസംബർ ആദ്യവാരം ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന അതിശക്തമായ ചുഴലിക്കാറ്റ് തെക്കൻ കേരളത്തിൽ 'രണ്ടാം ഓഖി'യായി ആഞ്ഞടിക്കുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ കഴമ്പില്ലെന്ന് പുതിയ കാലാവസ്ഥാ സൂചനകൾ വ്യക്തമാക്കുന്നു. ഇന്ന് രാത്രി വൈകിയോ നാളെയോ ആയി ഇന്തോനേഷ്യയ്ക്കും ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കും അകലെയായി ബംഗാൾ ഉൾക്കടലിൽ ഒരു പുതിയ അന്തരീക്ഷച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് പിന്നീട് തെക്കൻ ശ്രീലങ്കൻ തീരത്തിന് സമീപത്തുകൂടി മാലിദ്വീപ് മേഖലയിലേക്ക് നീങ്ങാനാണ് സാധ്യത. ഈ അന്തരീക്ഷച്ചുഴി ന്യൂനമർദ്ദമായി മാറാൻ ഇടയുണ്ടെങ്കിലും ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയില്ല.
ഈ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ ഡിസംബർ 2, 3 തീയതികളിൽ സംസ്ഥാനത്തെ ചില ജില്ലകളുടെ കിഴക്കൻ മേഖലകളിലും വളരെ ചുരുക്കം ഇടനാട്, പടിഞ്ഞാറൻ പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കോ നേരിയ തോതിൽ ശക്തമായ മഴയ്ക്കോ സാധ്യതയുണ്ട്. തുടർന്ന് ഡിസംബർ 4 അല്ലെങ്കിൽ 5 തീയതികളോടെ സിസ്റ്റം ശ്രീലങ്കയുടെ തെക്കുഭാഗത്തുകൂടി മാലിദ്വീപ് ഭാഗത്തേക്ക് നീങ്ങുമ്പോൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ചില കിഴക്കൻ, ഇടനാട്, പടിഞ്ഞാറൻ മേഖലകളിൽ ഇടത്തരം മഴ ലഭിച്ചേക്കും. ഡിസംബർ 6, 7 തീയതികൾ വരെ ഏതാനും ഇടങ്ങളിൽ ഒറ്റപ്പെട്ട മഴ തുടരാനും അതിനുശേഷം കുറച്ചധികം ദിവസത്തേക്ക് സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തിരിച്ചെത്താനും സാധ്യതയുണ്ട്.
അതേസമയം, ഇന്ന് വരും മണിക്കൂറുകളിലും നാളെ പുലർച്ചെ വരെയുമായി മധ്യ-തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിലാണ് കൂടുതൽ മഴ സാധ്യത കാണുന്നത്. വടക്കൻ കേരളത്തിൽ ചുരുക്കം ചിലയിടങ്ങളിൽ മാത്രമേ മഴയ്ക്ക് സാധ്യതയുള്ളൂ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ചിലയിടങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

Published 1 hour ago