Info
26 Nov 2026, 01:19 PM
കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന കാപ്പിത്തൈ ഉൽപാദനത്തിന് കരുത്തേകി 'കേര' പദ്ധതി
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ ഉൾപ്പെടുന്ന തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ കരിമാനിയിൽ പ്രവർത്തിക്കുന്ന കാപ്പി നഴ്സറികൾ പ്രദേശത്തെ കാർഷിക മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാവുകയാണ്. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള ഇത്തരം നഴ്സറികളിൽ പ്രതിവർഷം ഏകദേശം നാൽപ്പത് കിലോയോളം വിത്തുകൾ ഉപയോഗിച്ച് ഒരു ലക്ഷത്തോളം ഗുണമേന്മയുള്ള കാപ്പിത്തൈകളാണ് ഉൽപാദിപ്പിക്കുന്നത്. വനിതകൾ ഉൾപ്പെടെയുള്ള നിരവധി തൊഴിലാളികൾക്ക് നേരിട്ട് തൊഴിലവസരങ്ങൾ നൽകാനും ഈ സംരംഭത്തിലൂടെ സാധിക്കുന്നുണ്ട്.
പ്രത്യേകം തയ്യാറാക്കിയ തടങ്ങളിൽ വിത്തുകൾ പാകി മുളപ്പിച്ച ശേഷം മാതൃയിലകൾ വരുമ്പോൾ അവ പറിച്ചുനട്ടാണ് വിൽപനയ്ക്കായി തയ്യാറാക്കുന്നത്. സർക്കാരിന്റെ വിവിധ കാർഷിക ആനുകൂല്യങ്ങൾ ലഭ്യമായതോടെ തോട്ടങ്ങളിലെ ഇടവിള കൃഷിയേക്കാൾ ഉപരിയായി പഴയ ചെടികൾ മാറ്റി പുതിയവ നടുന്ന പുനർകൃഷി ആവശ്യങ്ങൾക്കാണ് കർഷകർ ഇപ്പോൾ കൂടുതൽ തൈകൾ വാങ്ങുന്നത്.
സംസ്ഥാന സർക്കാരിന്റെ 'കേര' (KERA) പദ്ധതി വയനാട്ടിലെ കാപ്പി കർഷകർക്കും നഴ്സറി സംരംഭകർക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്. പദ്ധതിയുടെ ഭാഗമായുള്ള ഫീൽഡ് ഓഫീസർമാർ കർഷകരുടെ വീടുകൾ നേരിട്ട് സന്ദർശിച്ചും സെമിനാറുകൾ സംഘടിപ്പിച്ചും സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ച് കൃത്യമായ അവബോധം നൽകുന്നുണ്ട്. വയനാട് ജില്ലയിൽ കാപ്പി കൃഷിക്ക് പ്രത്യേക മുൻഗണന നൽകിക്കൊണ്ടുള്ള ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി കാപ്പി ഉൽപാദനം പലമടങ്ങായി വർധിപ്പിക്കാൻ കർഷകർ മുന്നോട്ട് വരേണ്ടതുണ്ട്.

Published 3 days ago